പാലക്കാട്:ആഹാരം കഴിക്കവയൊണ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത്. മാവോയിസ്റ്റുകളെ കുറിച്ചല്ല തണ്ടർബോൾട്ട് സേനാംഗങ്ങളെ കുറിച്ചാണ് ആദിവാസികൾ പരാതി പറഞ്ഞതെന്ന് ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ച സി.പി.ഐ പ്രതിനിധി സംഘത്തെ നയിച്ച അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജം; നിലപാട് ആവര്‍ത്തിച്ച് പ്രകാശ് ബാബു
തണ്ടര്‍ബോള്‍ട്ട് സേന ആദിവാസി സ്‌ത്രീകളെയടക്കം അനാവശ്യ പരിശോധനകള്‍ക്ക് വിധേയരാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു
മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായതായി ആദിവാസികൾക്ക് പരാതിയില്ല. എന്നാല്‍ ആദിവാസി സ്‌ത്രീകളെയും, യുവാക്കളെയും അനാവശ്യമായി തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങൾ പരിശോധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പ്രകാശ് ബാബു പറഞ്ഞു. മണിവാസകത്തെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നതിനിടെ വെടിവെപ്പുണ്ടായെന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് തോന്നുന്നത്. മുഖ്യമന്ത്രി പറയുന്നത് പൊലീസ് നൽകിയ റിപ്പോർട്ടാണെന്നും അത് തെറ്റാണെന്ന് തെളിയിക്കാനാണ് സി.പി.ഐ സംഘം സ്ഥലം സന്ദർശിച്ചതെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉടൻ കൈമാറും. സംഭവത്തില്‍ മജിസ്‌റ്റീരിയല്‍ അന്വേഷണം വേണം. ഇക്കാര്യം ഇടതുമുന്നണി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും പ്രകാശ് ബാബു അറിയിച്ചു.