കേരളം

kerala

ETV Bharat / city

കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു

നാല് നിലകളിലുള്ള കിന്‍ഫ്രയിൽ ഒന്നാമത്തെ നിലയില്‍ 250 കിടക്കകളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. രണ്ട്, മൂന്ന് നിലകളിലായി കൂടുതല്‍ കിടക്കകള്‍ തയാറാക്കുന്നുണ്ട്.

covid news  covid First Line Treatment Center  Kinfra Park, Kanchikode  കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്ക്  കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍  കൊവിഡ് വാര്‍ത്തകള്‍
കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു

By

Published : Sep 15, 2020, 12:11 AM IST

പാലക്കാട് : കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ഒന്നര കോടി ചെലവിൽ സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി ഉദ്‌ഘാടനം ചെയ്‌തു. പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ഉണ്ണികൃഷണന്‍ അധ്യക്ഷനായി. നാല് നിലകളിലുള്ള കിന്‍ഫ്രയിൽ ഒന്നാമത്തെ നിലയില്‍ 250 കിടക്കകളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 100 കിടക്കകള്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ക്യാബിന്‍ സജ്ജീകരിച്ച് തയാറാക്കിയതായി നോഡല്‍ ഓഫിസര്‍ ഡോ. മേരി ജ്യോതി അറിയിച്ചു.

ആദ്യഘട്ടത്തില്‍ 34 ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിന്‍ഫ്രയുടെ രണ്ട്, മൂന്ന് നിലകളിലായി കൂടുതല്‍ കിടക്കകള്‍ തയാറാക്കുന്നതായും നോഡല്‍ ഓഫിസര്‍ അറിയിച്ചു. നാല് ഡോക്ടര്‍മാര്‍, എട്ട് നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരെ നിലവില്‍ നിയമിച്ചിട്ടുണ്ട്. സൗണ്ട് സിസ്റ്റം, ഇന്‍റര്‍നെറ്റ്, ടെലിവിഷനുകള്‍, മാലിന്യ സംസ്‌ക്കരണത്തിനായി ഇന്‍സിനെറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details