പാലക്കാട്: ജില്ലയിൽ കൊവിഡ് ബാധിച്ച് രോഗമുക്തരായ രണ്ടുപേരിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വകഭേദത്തിലുള്ള വൈറസ് ബാധ ഉണ്ടായിരുന്നതായി ഡിഎംഒ ഡോ. കെ.പി റീത്ത സ്ഥിരീകരിച്ചു. അമ്പത് വയസിനടുത്തു പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചത്.
ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും നിലവിൽ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട് . ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രോഗബാധിതരായവരും രോഗ മുക്തരായി.