പാലക്കാട് കൈക്കുഞ്ഞിനടക്കം അഞ്ച് പേര്‍ക്ക് കൊവിഡ് - covid confirmed to five in Palakkad
മെയ് 20ന് സലാലയിൽ നിന്നും അമ്മക്കും നാലുവയസുള്ള സഹോദരിക്കുമൊപ്പം നാട്ടിലെത്തിയതാണ് കൊവിഡ് സ്ഥിരീകരിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞ്
പാലക്കാട്: ജില്ലയിൽ ഇന്ന് പത്ത് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉള്‍പ്പടെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 20ന് സലാലയിൽ നിന്നും അമ്മക്കും നാലുവയസുള്ള സഹോദരിക്കുമൊപ്പം നാട്ടിലെത്തിയതാണ് കൊവിഡ് സ്ഥിരീകരിച്ച കൈക്കുഞ്ഞ്. മെയ് 17ന് ചെന്നൈയിൽ നിന്നും എത്തിയ ചെർപ്പുളശ്ശേരി സ്വദേശി, മെയ് 15ന് ചെന്നൈയിൽ നിന്നും എത്തിയ മണ്ണാർക്കാട് സ്വദേശി, മെയ് 18ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ഒറ്റപ്പാലം വരോട് സ്വദേശി, മെയ് ഒന്നിന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആലത്തൂർ തോണിപ്പാടം സ്വദേശി എന്നിവരാണ് മറ്റ് രോഗം സ്ഥിരീകരിച്ച മറ്റ് നാലുപേര്‍.