കേരളം

kerala

ETV Bharat / city

മഴ തുടരുമ്പോഴും പോത്തുണ്ടി ഡാമില്‍ ജലനിരപ്പ് ഉയരാത്തതില്‍ ആശങ്ക - പാലക്കാട്

ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ഡാമിലെ ജലനിരപ്പ് ഉയാത്തതിന് കാരണം

പോത്തുണ്ടി ഡാമില്‍ ജലനിരപ്പ് ഉയരാത്തതില്‍ ആശങ്ക

By

Published : Jul 20, 2019, 11:43 PM IST

Updated : Jul 21, 2019, 2:27 AM IST

പാലക്കാട്:സംസ്ഥാനത്ത് മഴ തുടരുമ്പോഴും പാലക്കാട് പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയരാത്തതില്‍ ആശങ്ക.
93.726 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പതിനൊന്ന് മീറ്റര്‍ കുറവാണിത്. ജില്ലയിലെ 13,500 ഏക്കര്‍ സ്ഥലത്തെ കൃഷിക്ക് ആവശ്യമായ വെള്ളം ഡാമില്‍ നിന്നാണ് എത്തിക്കുന്നത്. ഒപ്പം നെന്മാറ, മേലാര്‍കോട്, അയലൂര്‍ പഞ്ചായത്തുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും പോത്തുണ്ടി ഡാമിനെയാണ്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ഡാമിലെ ജലനിരപ്പ് ഉയാത്തതിന് കാരണം. ഇനയുള്ള ദിവസങ്ങളില്‍ ജില്ലയില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ഡാം അതോറിറ്റിയും.

മഴ തുടരുമ്പോഴും പോത്തുണ്ടി ഡാമില്‍ ജലനിരപ്പ് ഉയരാത്തതില്‍ ആശങ്ക
Last Updated : Jul 21, 2019, 2:27 AM IST

ABOUT THE AUTHOR

...view details