കേരളം

kerala

ETV Bharat / city

'കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നവ കേരളമാകും'; നാടിന്‍റെ വികസനത്തിന് എല്ലാവരുടേയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി

നാടിനെ നവ കേരളമാക്കി മാറ്റാന്‍ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

'കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നവ കേരളമാകും'; നാടിന്‍റെ വികസനത്തിന് എല്ലാവരുടേയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി
'കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നവ കേരളമാകും'; നാടിന്‍റെ വികസനത്തിന് എല്ലാവരുടേയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി

By

Published : May 22, 2022, 9:10 PM IST

പാലക്കാട്:ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ മധ്യ വരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ നിലയില്‍ നിന്ന് കൂടുതൽ പുരോഗതിയിലേക്ക് സംസ്ഥാനം കുതിക്കണം. എല്ലാ മേഖലയിലും കൂടുതൽ വികസനമുണ്ടാകണം.

സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്ക് എത്തിക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണം. നാടിനെ നവ കേരളമാക്കി മാറ്റാന്‍ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുങ്ങോട്ടുകുറിശ്ശിയിൽ 1.20 കോടി ചിലവിൽ നിർമാണം പൂർത്തീകരിച്ച ഒളപ്പമണ്ണ സ്‌മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് : ചരിത്രവും വർത്തമാനവും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കാണ് സാംസ്‌കാരിക മേഖലയ്ക്കുള്ളത്. നാടിനെ മുന്നോട്ടുകൊണ്ടു പോകുന്നതിന് പുരോഗമനപരമായ ഇടപെടലുകളാണ് സാംസ്‌കാരിക നായകർ നടത്താറുള്ളത്. ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സാംസ്‌കാരിക നായകർക്കെതിരെ വെറുപ്പിന്‍റെ ശക്തികള്‍ നീങ്ങുന്നതായി കാണാം.

എന്നാൽ കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ ഒരു തരത്തിലുള്ള കൈകടത്തലും ഉണ്ടാകുന്നില്ലെന്ന് ഇടതുപക്ഷ സർക്കാർ ഉറപ്പ് വരുത്തുന്നുണ്ട്. ആർക്കും അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. നമ്മുടെ സംസ്‌കാരം അഭിവൃദ്ധിപ്പെടണമെങ്കിൽ അത്തരം വിനിമയങ്ങൾ ഉണ്ടാകണമെന്നാണ് സർക്കാർ മനസിലാക്കുന്നത്. അതിന്‍റെ ഭാഗമായി കൊവിഡ് പ്രതിസന്ധിയിലും സാംസ്‌കാരിക മേഖലയ്ക്ക് വേണ്ട സഹായങ്ങൾ സർക്കാർ ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details