പാലക്കാട്:എലപ്പുള്ളി ചുട്ടിപ്പാറയിൽ മൂന്ന് വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് ഷാനാണ് കൊല്ലപ്പെട്ടത്. കസബ പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണു കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തിൽ കുട്ടിയുടെ അമ്മയെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച (12.04.2022) പകൽ ഒമ്പതരയോടെയാണു കുട്ടിയെ ചുട്ടിപ്പാറയിലെ അമ്മ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു.