കേരളം

kerala

ETV Bharat / city

കെയർ ഹോം; പ്രളയ പുനർനിർമ്മാണത്തിന്‍റെ നല്ല മാതൃക - കെയർ ഹോം

സംസ്ഥാന സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ 187 വീടുകളാണ് കെയർ ഹോം പദ്ധതിയില്‍ ഉൾപ്പെടുത്തി പുനർനിർമിച്ചത്. 19 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

കെയർ ഹോം പദ്ധതി

By

Published : Aug 14, 2019, 12:41 AM IST

പാലക്കാട്: കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറി കിടപ്പാടം നശിച്ചവരാണ് പാലക്കാട് ശംഖുവാരത്തോടിന്‍റെ തീരത്ത് താമസിക്കുന്ന ജൊഹറ ബീവിയുടെയും സക്കിനയുടെയും കുടുംബങ്ങൾ. അന്ന് ജീവൻ മാത്രം തിരിച്ച് കിട്ടിയ ഇവർ ഇന്ന് താമസിക്കുന്നത് സംസ്ഥാന സഹകരണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ കെയർ ഹോം പദ്ധതി പ്രകാരം പണിത വീടുകളിലാണ്. കഴിഞ്ഞ തവണ വെള്ളം കയറിയ സ്ഥലങ്ങളിൽ തന്നെയാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

സർക്കാരിന്‍റെ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കെയര്‍ഹോം പദ്ധതി

കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ സമീപ പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറിയപ്പോഴും തറ നിരപ്പിൽ നിന്നും കൂടുതൽ ഉയർത്തി നിർമ്മിച്ചതിനാൽ ഇത്തവണ ഇവരുടെ വീടുകളിൽ മുറ്റം വരെ മാത്രമാണ് വെള്ളമെത്തിയത്. കഴിഞ്ഞ പ്രളയത്തിനുശേഷം സംസ്ഥാന സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ 187 വീടുകളാണ് കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി പുനർനിർമിച്ചത്. 19 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുകയാണെന്നും പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നുമുള്ള വ്യാജപ്രചരണങ്ങൾ ഇത്തവണത്തെ മഴക്ക് ശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ ആദ്യഘട്ടത്തിൽ സാരമായി ബാധിച്ചിരുന്നു. എന്നാൽ സർക്കാരിന്‍റെ ദീർഘവീക്ഷണത്തോടു കൂടിയതും മാതൃകാപരവുമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ് ഈ വീടുകൾ.

For All Latest Updates

ABOUT THE AUTHOR

...view details