പാലക്കാട് :മുടപ്പല്ലൂർ കരിപ്പാലിക്ക് സമീപം ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ട്രാവലറില്‍ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.
വടക്കഞ്ചേരി–ഗോവിന്ദാപുരം സംസ്ഥാന പാതയിൽ ഞായറാഴ്‌ച പകൽ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ചേർത്തല ആർത്തുങ്കൽ സ്വദേശി പൈലി (77), ഭാര്യ റോസി (65) എന്നിവരാണ് മരിച്ചത്. ട്രാവലറിലെ മറ്റ് 12 പേർക്കും ടൂറിസ്റ്റ് ബസിലെ അഞ്ചുപേർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരില്‍ 4 പേരുടെ നില ഗുരുതരം:ട്രാവലറിൽ സഞ്ചരിച്ച ആർത്തുങ്കൽ സ്വദേശികളായ ബൈജു (50), പ്രിൻസ് (31), ജസിയ (16), വർഗീസ് (57), വർഗീസിന്‍റെ ഭാര്യ ജെസി (50), ഷോജി (36), മനു (12), പ്രസന്ന (43), കുഞ്ഞുമോൾ (34), വർഷ (24), മിന്നു (7), ട്രാവലറിന്‍റെ ഡ്രൈവർ അഖിൽ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വർഗീസ്, ജെസി, പ്രസന്ന, അഖിൽ എന്നിവരുടെ നില ഗുരുതരമാണ്. ടൂറിസ്റ്റ് ബസ് യാത്രികരായ തിരുവല്ല രാമൻചിറ സ്വദേശികളായ ലൗലി (39), സജിനി (49), ശാന്ത (60), കുഞ്ഞുമോൾ (60), അഭിഷേക് (20) എന്നിവർക്കാണ് പരിക്കേറ്റത്.