പാലക്കാട്: വാളയാറിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്‍റെ വാഹന പരിശോധനയിൽ ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. പച്ചക്കറി കയറ്റിയ മിനി പിക്കപ്പ് വാഹനത്തിൽ ഒളിപ്പിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന ആലുവ സ്വദേശികളായ സലാം, മീതിയാൻ കുഞ്ഞ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാളയാറിൽ വൻ കുഴൽപ്പണവേട്ട: പിടികൂടിയത് ഒന്നേ മുക്കാല്‍ കോടി - കുഴൽപ്പണം
പച്ചക്കറി കയറ്റിയ മിനി പിക്കപ്പ് വാഹനത്തിൽ ഒളിപ്പിച്ചാണ് ഒന്നേ മുക്കാൽ കോടി രൂപയുടെ കുഴൽപ്പണം കടത്താന്‍ ശ്രമിച്ചത്.

പാലക്കാട് വാളയാറിൽ വൻ കുഴൽപ്പണവേട്ട
പാലക്കാട് വാളയാറിൽ വൻ കുഴൽപ്പണവേട്ട
പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവ വിക്രത്തിന്‍റെ നിർദേശ പ്രകാരം നാർകോട്ടിക് ഡിവൈഎസ്‌പി കൃഷ്ണന്‍റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്‍റെ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കാണ് പണം കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നല്‍കി.