പാലക്കാട്: അട്ടപ്പാടിയിൽ അഗളി പഞ്ചായത്തിൽ ഭവാനിപ്പുഴ ഗതിമാറി ഒഴുകുന്നത് ആശങ്കയ്‌ക്കിടയാക്കുന്നു.ഡാം തുറന്നു വിട്ടതിനാലും മഴ കാരണവും ജലനിരപ്പ് ഉയർന്നതിനാൽ അപ്രതീക്ഷിതമായി പുഴ ഗതിമാറി ഒഴുകുകയായിരുന്നു. ഇതോടെയാണ് അഗളി പഞ്ചായത്തിലെ കക്കുപ്പടി പ്രദേശത്ത് പുഴയോട് ചേർന്നു വസിക്കുന്ന ഇരുപതോളം കുടുംബങ്ങൾ അപകടത്തിൽ ആയത്.
ഭവാനിപ്പുഴ കര കവിയുന്നു; നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു - പാലക്കാട് വാർത്തകള്‍
അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് കക്കുപ്പടിയിലെ ഓഡിറ്റോറിയത്തിൽ മാറ്റി പാർപ്പിച്ചു.
also read:പട്ടാമ്പി ടൗണിൽ ഭാരതപ്പുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു
അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് കക്കുപ്പടിയിലെ ഓഡിറ്റോറിയത്തിൽ മാറ്റി പാർപ്പിച്ചു. അപ്പർ ഭവാനി ഡാം തുറന്നു വിട്ട സാഹചര്യത്തിൽ പുഴയോരത്ത് വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ജില്ലാ ഭരണകൂടം നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി ഡാം തുറന്നു വിടുകയായിരുന്നു.