പാലക്കാട്:സ്വകാര്യതെങ്ങിൻ തോപ്പിൽ ജോലിക്കിടെ 23 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റു. 10പേർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മുനിസിപ്പാലിറ്റിയിലെ ഒമ്പതാം ഡിവിഷൻ തെന്നാരി കോറകുണ്ടിൽവച്ചാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റത്. തെന്നാരിയിലെ ലീലാവതി(60), പത്മാവതി(65), ലീല(53), രാധ(56), വസന്ത(70), ശാന്തകുമാരി(58), ജ്യോതി(51), നിർമല(48), ഗീത(35), ലീല(58) എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്‌ക്കുശേഷം വിട്ടയച്ചു.