കേരളം

kerala

ETV Bharat / city

ഭീതി ഒഴിയുന്നില്ല ; മലമ്പുഴ ഗവണ്‍മെന്‍റ് ഫാമിൽ കരടിയുടെ സാന്നിധ്യം - എലിച്ചിരം മല കരടി

കഴിഞ്ഞ ദിവസം എലിച്ചിരം മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനിറങ്ങിയ കരസേനക്കാർ കരടിക്കൂട്ടത്തെ കണ്ടിരുന്നു

bear spotted in malampuzha  മലമ്പുഴ കരടി  എലിച്ചിരം മല കരടി  ഫാം കരടി സാന്നിധ്യം
മലമ്പുഴ ഗവണ്‍മെന്‍റ് ഫാമിൽ കരടിയുടെ സാന്നിധ്യം

By

Published : Feb 13, 2022, 5:46 PM IST

പാലക്കാട്: മലമ്പുഴ എലിച്ചിരം മലയുടെ താഴെ പുലിക്ക്‌ പുറമേ കരടിയുടെ സാന്നിധ്യവും. ഗവണ്‍മെന്‍റ് അഗ്രികൾച്ചർ ഫാമിന് പിന്നിലെ കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് കരടിയുടെ വിസർജ്യം കണ്ടത്. എലിച്ചിരം മലയുടെ അടിവാരത്തിലാണ് ഫാം. ഇവിടുത്തെ തൊഴിലാളികളാണ് പാറക്കൂട്ടങ്ങൾക്കിടയിൽ കരടിയുടെ കാഷ്‌ഠം കണ്ടത്.

Also read: വഴി വരും, ചിന്നുമോള്‍ക്ക് സ്‌കൂളിൽ പോകാം; നടപടി ഇടിവി വാര്‍ത്തയെ തുടര്‍ന്ന്

നെല്ലിയാമ്പതി ഗവണ്‍മെന്‍റ് ഫാമിലുണ്ടായിരുന്ന തൊഴിലാളികളാണിവർ. കഴിഞ്ഞ ദിവസം എലിച്ചിരം മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനിറങ്ങിയ കരസേനക്കാർ കരടിക്കൂട്ടത്തെ കണ്ടിരുന്നു. ഇപ്പോൾ ഫാമിന് സമീപത്തും കരടിയുടെ സാന്നിധ്യം കണ്ടത് പ്രദേശവാസികളിൽ ഭീതിയുളവാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details