പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയിറങ്ങി. തിരുവിഴാംകുന്ന് ഇരട്ടവാരിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ആയിരത്തിലധികം വാഴകളാണ് നശിപ്പിച്ചത്. ചക്കംതൊടി മുഹമ്മദാലി, വാഴോച്ചാലിൽ ബിജു ആന്റണി, ഒതുക്കുംപുറത്ത് ചാമി എന്നിവരുടെ വിളവെടുപ്പിന് പാകമാകുന്ന വാഴകളാണ് നശിപ്പിച്ചത്.
അട്ടപ്പാടിയിൽ കൃഷി നശിപ്പിച്ചും റോഡിലിറങ്ങി ഭീതി പരത്തിയും വീണ്ടും കാട്ടാനക്കൂട്ടം - കാട്ടാനക്കൂട്ടം അട്ടപ്പാടിയില്‍
കാടിറങ്ങി എത്തിയ ആനക്കൂട്ടം ഷോളയൂർ- ആനക്കട്ടി റോഡില്‍ ഏറെ നേരം ഗതാഗതം സ്‌തംഭിപ്പിച്ചിരുന്നു. ഇതിനു ശേഷം ആനക്കൂട്ടത്തെ വനപാലകരുടെ സഹായത്തോടെ കാടുകയറ്റി.
അട്ടപ്പാടിയിൽ വീണ്ടും കാട്ടാന
കാടിറങ്ങി എത്തിയ ആനക്കൂട്ടം ഷോളയൂർ- ആനക്കട്ടി റോഡില്‍ ഏറെ നേരം ഗതാഗതം സ്‌തംഭിപ്പിച്ചിരുന്നു. ഇതിനു ശേഷം ആനക്കൂട്ടത്തെ വനപാലകരുടെ സഹായത്തോടെ കാടുകയറ്റി. കഴിഞ്ഞ ദിവസവും ഇവിടെ കാട്ടാനയിറങ്ങിയിരുന്നു. തുടർച്ചയായി ആനയിറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.