പാലക്കാട്: അട്ടപ്പാടിയിൽ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂർ പഞ്ചായത്തിലെ സ്വർണഗദ്ധ ഊരിലാണ് സംഭവം. സ്വർണഗദ്ധ ഹെൽത്ത് സബ് സെന്‍ററിന് സമീപം താമസിക്കുന്ന സോമസുന്ദരമാണ് (72) മരിച്ചത്.
ഭീതി അവസാനിക്കുന്നില്ല: അട്ടപ്പാടിയിൽ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു - കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു
പുതൂർ പഞ്ചായത്തിലെ സ്വർണ്ണഗദ്ധ ഊരിലാണ് കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നത്
ഭീതി അവസാനിക്കുന്നില്ല; അട്ടപ്പാടിയിൽ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു
പ്രദേശത്ത് പാട്ടകൃഷി ചെയ്‌ത് വരികയായിരുന്നു സോമസുന്ദരം. വ്യാഴാഴ്‌ച രാവിലെ കൃഷിസ്ഥലത്തെത്തിയ തൊഴിലാളികളാണ് തലയിൽ ചവിട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
Also read: കാട്ടാനയുടെ ആക്രമണം : 15 മാസത്തിനിടെ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടത് 9 പേർ