കേരളം

kerala

ETV Bharat / city

ആര്‍ദ്രം പദ്ധതിയില്‍ 2071.33 കോടിയുടെ നിര്‍മാണങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു - ആര്‍ദ്രം പദ്ധതി വാര്‍ത്തകള്‍

കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയില്‍ കെട്ടിടങ്ങള്‍, ട്രോമാകെയര്‍ സെന്‍ററുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍ എന്നിവയുടെ ഉദ്ഘാടനവും നവീകരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ardram programme inauguration  ardram programme news  palakkad news  പിണറായി വിജയൻ വാര്‍ത്തകള്‍  ആര്‍ദ്രം പദ്ധതി വാര്‍ത്തകള്‍  പാലക്കാട് വാര്‍ത്തകള്‍
ആര്‍ദ്രം പദ്ധതിയില്‍ 2071.33 കോടിയുടെ നിര്‍മാണങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു

By

Published : Feb 20, 2021, 12:25 PM IST

പാലക്കാട്: ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനു വേണ്ടി രൂപീകരിച്ച ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ മികച്ച മുന്നേറ്റം ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ മേഖലയില്‍ പാലക്കാട് ജില്ലയില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 34 പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2071.33 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയില്‍ കെട്ടിടങ്ങള്‍, ട്രോമാകെയര്‍ സെന്‍ററുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍ എന്നിവയുടെ ഉദ്ഘാടനവും നവീകരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിന് 79.38 കോടിയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പുതിയ ആശുപത്രി കോംപ്ലക്‌സിനായി 9.9 കോടിയും ആലത്തൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിനായി 11.04 കോടിയും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിനായി 10.47 കോടിയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിലായി 11.35 കോടിയുമാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി.

ജില്ലക്ക് ആരോഗ്യമേഖലയില്‍ അനുവദിക്കപ്പെട്ട കിഫ്ബി പദ്ധതികള്‍

ജില്ലയിലെ അഞ്ച് ആശുപത്രികളുടെ നവീകരണത്തിനും വികസനത്തിനുമായി കിഫ്ബിയില്‍ നിന്നും 122.14 കോടി രൂപ അനുവദിച്ചു. പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രികള്‍ എന്നിവയുടെ സമഗ്ര വികസനത്തിലൂന്നിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കിഫ്ബിയില്‍ അനുമതിയായിരിക്കുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ചു നിലകളിലായി 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന കെട്ടിടത്തില്‍ 347 ബെഡുകള്‍ സജ്ജീകരിക്കാം. എം.ആര്‍.ഐ, സി.ടി , എക്സ്-റേ ഉള്‍ക്കൊള്ളുന്ന റേഡിയോളജി വിഭാഗം, ലാബ്, 12 വിഭാഗങ്ങളിലായുള്ള ഒ.പി കണ്‍സള്‍ട്ടേഷന്‍, നാല് ഓപ്പറേഷന്‍ തിയറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടാവുക. 79.38 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ കാഷ്വാലിറ്റിയും മൈനര്‍ ഓപ്പറേഷന്‍ തിയറ്ററും റേഡിയോളജി വിഭാഗവുമാണ് പ്രവര്‍ത്തിക്കുക. ഒന്നാം നിലയില്‍ ഒ.പി വിഭാഗവും രണ്ടാം നിലയില്‍ ലാബും, ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. 11.35 കോടി രൂപയാണ് അനുവദിച്ചത്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ മൂന്നുനില കെട്ടിടത്തില്‍ ഒ.പി വിഭാഗം, കാഷ്വാലിറ്റി, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ലാബ് സൗകര്യങ്ങളാണ് ഉണ്ടാവുക. 11.04 കോടിയാണ് അനുവദിച്ചത്.

പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ മൂന്നുനിലകളിലായി വരുന്ന പുതിയ കെട്ടിടത്തില്‍ 9.90 കോടി ചെലവില്‍ ഒ.പി വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ലാബ്, ട്രയാജ് സൗകര്യങ്ങള്‍ ഒരുക്കും. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ഒ.പി വിഭാഗം, കാഷ്വാലിറ്റി, ലാബ്, ഇ.എന്‍.ടി എന്‍ഡോസ്‌കോപ്പി സൗകര്യങ്ങള്‍ സജ്ജമാക്കും. 10.47 കോടി രൂപയാണ് ഇവിടേക്ക് അനുവദിച്ചത്.

ABOUT THE AUTHOR

...view details