പാലക്കാട് :പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് പിന്നിൽ എസ്‌ഡിപിഐയും ആര്‍എസ്എസ്സുമെന്ന് എഡിജിപി വിജയ് സാഖറെ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം എസ്‌ഡിപിഐ - പോപ്പുലർഫ്രണ്ട്, ആർഎസ്എസ് - ബിജെപി അംഗങ്ങളാണെന്ന് കണ്ടെത്തി. സുബൈറിന്‍റെയും ശ്രീനിവാസന്‍റെയും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.
സുബൈറിനെ വെട്ടി കൊലപ്പെടുത്തിയത് മൂന്ന് പേരാണ്. ഇവരെ കൃത്യമായി പൊലീസ് മനസിലാക്കിയിട്ടുണ്ട്. ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറുപേരിൽ നാല് പേരെയും തിരിച്ചറിഞ്ഞു.
ബാക്കി രണ്ടുപേരെക്കുറിച്ച് കൃത്യമായ സൂചനയുണ്ടെന്നും എഡിജിപി അറിയിച്ചു. പ്രതികളെല്ലാവരും ഒളിവിലാണ്. ഇവരെ കുറിച്ച് കൃത്യമായ വിവരങ്ങളുണ്ട്. അന്വേഷണ സംഘം പ്രതികൾക്ക് പിന്നാലെ തന്നെയുണ്ട്. വൈകാതെ എല്ലാവരും അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.