കേരളം

kerala

ETV Bharat / city

ഭാര്യയുമായി വഴക്കിട്ട്‌ വാടക വീട് കത്തിച്ചു; ഭർത്താവ് റിമാൻഡിൽ - പാലക്കാട് ഭാര്യയുമായി വഴക്കിട്ട് ഭർത്താവ് വാടക വീട് കത്തിച്ചു

വണ്ടിത്താവളം അലയാർ സ്വദേശി കാജാമൊയ്‌തീനെയാണ് ചിറ്റൂർ കോടതി റിമാൻഡ് ചെയ്‌തത്

accused remanded destroying a rented house by fire  man destroying a rented house by fire in palakkad  പാലക്കാട് ഭാര്യയുമായി വഴക്കിട്ട് ഭർത്താവ് വാടക വീട് കത്തിച്ചു  പാലക്കാട് വീട് തീയിട്ട് നശിപ്പിച്ച കാജാമൊയ്‌തീൻ റിമാൻഡിൽ
ഭാര്യയുമായി വഴക്കിട്ട്‌ വാടക വീട് കത്തിച്ചു; പ്രതി റിമാൻഡിൽ

By

Published : Jan 12, 2022, 9:20 PM IST

പാലക്കാട്:ഭാര്യയുമായി വഴക്കിട്ട്‌ വാടക വീട് തീ വെച്ച് നശിപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്‌തു. വണ്ടിത്താവളം അലയാറിൽ താമാസിക്കുന്ന കാജാമൊയ്‌തീനെയാണ് (45) റിമാൻഡ് ചെയ്‌തത്. ഭാര്യ ഫരീദയുടെ പരാതിയിലാണ് മീനാക്ഷീപുരം പൊലീസ് കാജാമൊയ്‌തീനെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്‌ച രാത്രി 9.30നാണ് അലയാർ മുസ്ലീം പള്ളിക്കു സമീപമുള്ള വാടക വീടിന് ഇയാള്‍ തീയിട്ടത്. തത്തമംഗലം സ്വദേശിയുടെതായിരുന്നു വീട്. കാജാ മൊയ്‌തീനും ഭാര്യയും രണ്ട് കുട്ടികളുമാണ് ഇവിടെ താമസം. ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നത്‌ പതിവാണെന്ന് പൊലീസ് പറഞ്ഞു.

ALSO READ:സര്‍ക്കാര്‍ ഓഫിസിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടിച്ചു തകർത്തു; തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

തിങ്കളാഴ്‌ച ഉച്ചയ്ക്ക് മദ്യപിച്ച് എത്തിയ കാജാമൊയ്‌തീൻ ഭാര്യ ഫരീദയുമായി വഴക്കിടുകയും, ഭാര്യയെ മർദിക്കുകയും ചെയ്തിരുന്നു. ഇതോടെ ഫരീദ വീട് പൂട്ടി സമീപത്തുള്ള ബാപ്പയുടെ വീട്ടിലേക്ക് പോയി. രാത്രി തിരിച്ചെത്തിയ കാജാമൊയ്‌തീന്‍ വീടിനു തീ വയ്ക്കുകയായിരുന്നു. ചിറ്റൂർ- അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്.

തീപിടുത്തത്തിൽ ഓടുമേഞ്ഞ മേൽക്കൂരയും ഗൃഹോപകരണങ്ങളും നശിച്ചിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ച ഏഴായിരം രൂപയും ഒരു പവൻ ആഭരണവും റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും നശിച്ചു. 2.45 ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details