പാലക്കാട്: നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി കാൽനട യാത്രക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുമൂർത്തിമംഗലം തെക്കേത്തറ കൈക്കോളത്തറ പരേതനായ ഗണേശന്‍റെ ഭാര്യ മണിയാണ് (62) മരിച്ചത്. കൂടെയുണ്ടായിരുന്ന കൈക്കോളത്തറ കൃഷ്‌ണന്‍റെ ഭാര്യ പ്രേമയെ (56) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ ചൊച്ചാഴ്‌ച രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. തൃശൂർ മണ്ണുത്തിയിലേക്ക് പോയ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിന് മുകളിലൂടെ റോഡ് മുറിച്ചുകടക്കാൻ നിന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മണി മരിച്ചു.