കേരളം

kerala

ETV Bharat / city

കഞ്ചാവ് കടത്താന്‍ ശ്രമം, രണ്ടുപേർക്ക് രണ്ടുവർഷം കഠിന തടവ് - രണ്ടുവർഷം കഠിന തടവ്

പാലക്കാട് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ക്ക കോടതി രണ്ടു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു

പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു  കഞ്ചാവ് കടത്താന്‍ ശ്രമം  രണ്ടുവർഷം കഠിന തടവ്  എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്
രണ്ടുവർഷം കഠിന തടവ്

By

Published : Apr 1, 2022, 9:46 AM IST

പാലക്കാട്: കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് രണ്ടു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ കൊടുങ്ങല്ലൂർ ചെങ്ങമനാട് ഉളിയന്നൂർ അരുൺബാബു(25), ആലുവ തുരുത്ത് പൊന്തിപ്പറമ്പിൽ വീട്ടിൽ ജിതിൻ(24) എന്നിവർക്കാണ് സെക്കൻഡ് അഡീഷണൽ കോടതി ജഡ്‌ജി സ്‌മിത ജോർജ്ജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവനുഭവിക്കണം.

2016 മെയ് എട്ടിന് വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം എക്സൈസ് സ്പെഷ്വല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ടി.എ. സജികുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷ് അന്വേഷിച്ച് അന്തിമറിപ്പോർട്ട് സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എം. മനോജ്‌കുമാർ ഹാജരായി.

also read:തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ABOUT THE AUTHOR

...view details