കേരളം

kerala

ETV Bharat / city

നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് ആറുവയസുകാരിക്ക് ദാരുണാന്ത്യം - palakkad accident death

പാലക്കാട് പാലാട്ട് ജംങ്‌ഷനില്‍ വച്ചാണ് അപകടമുണ്ടായത്

പാലക്കാട് വാഹനാപകടം  പാലക്കാട് ആറുവയസുകാരി മരണം  ബൈക്ക് മറിഞ്ഞ് ആറുവയസുകാരി മരിച്ചു  palakkad road accident  6 year old girl dies in road accident  palakkad accident death  കാറിന്‍റെ ഡോര്‍ തുറന്നു ആറുവയസുകാരി മരണം
നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

By

Published : Apr 16, 2022, 10:48 AM IST

പാലക്കാട്: നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറക്കുന്നതിനിടെ ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ആറുവയസുകാരി മരിച്ചു. തേങ്കുറുശ്ശി തുപ്പാരക്കളം സ്വദേശികളായ എ സതീഷിന്‍റെയും നിമിഷയുടെയും മകള്‍ വിസ്‌മയ ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്‌ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംങ്‌ഷനിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലും പാര്‍ക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മകള്‍ അമേയ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സതീഷ് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരിക്ക് ഗുരുതരമല്ല.

Also read:റോഡരികിൽ നിര്‍ത്തിയ സ്‌കൂട്ടറില്‍ കാറിടിച്ച്‌ യുവതിയ്‌ക്ക് ദാരുണാന്ത്യം ; ഭർത്താവിന് ഗുരുതര പരിക്ക്

ABOUT THE AUTHOR

...view details