കേരളം

kerala

ETV Bharat / city

തൃത്താലയില്‍ 440 ലിറ്റർ വാഷ് പിടികൂടി - പാലക്കാട് എക്‌സൈസ് വാഷ്‌ പിടികൂടി

ചാരായം വാറ്റാൻ പാകത്തിൽ ബാരലുകളിലും കുടങ്ങളിലും കന്നാസുകളിലുമായാണ് വാഷ്‌ സൂക്ഷിച്ചിരുന്നത്

തൃത്താല വാഷ് പിടികൂടി  പാലക്കാട് എക്‌സൈസ് വാഷ്‌ പിടികൂടി  wash seized in palakkad
തൃത്താലയില്‍ 440 ലിറ്റർ വാഷ് പിടികൂടി

By

Published : Mar 20, 2022, 7:57 PM IST

പാലക്കാട്: തൃത്താല ഉള്ളന്നൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 440 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. തൃത്താല എക്‌സൈസ് റേഞ്ചിൻ്റെ നേതൃത്വത്തിൽ ഉള്ളന്നൂര്‍ ചെറക്കൽ കോളനിയിൽ നിന്നാണ് വാഷ്‌ പിടിച്ചെടുത്തത്. ചാരായം വാറ്റാൻ പാകത്തിൽ ബാരലുകളിലും കുടങ്ങളിലും കന്നാസുകളിലുമായാണ് വാഷ്‌ സൂക്ഷിച്ചിരുന്നത്.

Also read: Rape Case | പൊതുശൗചാലയത്തിനുള്ളില്‍ 20കാരിയെ പീഡിപ്പിച്ചു

ശ്യാമള എന്ന സ്‌ത്രീയുടെ വീടിന് സമീപം ഷെഡിനോട് ചേർന്നാണ് വാഷ്‌ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്‌ടർ എൻ നൗഫലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവിടെ റെയ്‌ഡ് നടത്തിയത്. ശ്യാമളയെ പിടികൂടാനായില്ല.

ABOUT THE AUTHOR

...view details