പാലക്കാട്:ജില്ലയിൽ 10000 കോവിഡ് 19 ബാധിതരെ ചികിത്സിക്കാനാവുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി റീത്ത. ജില്ലാ ആശുപത്രിയിൽ മാത്രം നിലവിൽ 200 കിടക്കകൾ സജ്ജമാണ്. കോവിഡ് ബാധിതരും ഐസൊലേഷൻ ഉൾപ്പെടുന്നവരും ഉൾപ്പെടെ 200 പേർക്ക് ഇവിടെ സൗകര്യമുണ്ട്.
കൊവിഡ്: 10000 രോഗികളെ ചികിത്സിക്കാന്‍ സൗകര്യമുണ്ടെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ - palakkad
ജില്ലാ ആശുപത്രിയിൽ മാത്രം നിലവിൽ 200 കിടക്കകൾ സജ്ജമാണ്. കോവിഡ് ബാധിതരും ഐസൊലേഷൻ ഉൾപ്പെടുന്നവരും ഉൾപ്പെടെ 200 പേർക്ക് ഇവിടെ സൗകര്യമുണ്ട്
നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു കുട്ടികൾ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രിയിലും മറ്റുള്ളവർ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതുകൂടാതെ പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള ആസൂത്രണത്തിലൂടെ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെ പകുതിയിലധികം ബെഡുകൾ പൂർണമാകുമ്പോൾ തന്നെ രോഗികളെ മാങ്ങോട് കേരള മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിക്കാത്ത, രോഗലക്ഷണങ്ങൾ കാണപ്പെടുന്നവരെ റൂമുകളിലും രോഗം സ്ഥിരീകരിച്ചവരെ വാർഡുകളിലുമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നും ഡി.എം.ഒ പറഞ്ഞു.