മലപ്പുറം:ചായ കുടിക്കുന്നതിനുവേണ്ടി രാത്രിയിൽ പെരിന്തൽമണ്ണ നഗരത്തിൽ എത്തിയ ചെറുപ്പക്കാരെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചായ ഉണ്ടാക്കി നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പൊലീസിന്‍റെ സദാചാര നടപടിയാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പെരിന്തൽമണ്ണ മുൻസിപ്പൽ കമ്മിറ്റി രാത്രി പൊലീസ് സ്റ്റേഷന് മുന്നിലൂടെ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹാരിസ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു.
നട്ടപ്പാതിരാക്ക് പെരിന്തൽമണ്ണയിലെത്തി ചായ കുടിച്ചാലെന്താ?; യൂത്ത് കോൺഗ്രസ് പ്രതിഷേധം
പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന് മുന്നിലൂടെ യൂത്ത് കോൺഗ്രസ് 'ടി അറ്റ് മിഡ്‌നൈറ്റ്' പ്രതിഷേധം സംഘടിപ്പിച്ചു.
നട്ടപ്പാതിരാക്ക് പെരിന്തൽമണ്ണയിലെത്തി ചായ കുടിച്ചാലെന്താ; യുത്ത് കോൺഗ്രസ്
രാത്രി ഒരു മണിക്ക് ചായ കുടിക്കാനായി 25 കിലോമീറ്ററോളം കറങ്ങി നടന്ന യുവാക്കൾക്കാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് പൊലീസ് ചായയിട്ട് നൽകിയത്. ഈ ദൃശ്യങ്ങൾ കേരള പൊലീസ് ഫേസ്‌ബുക്ക് പേജിലും പങ്കുവെച്ചിരുന്നു. പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകൾ വന്നിരുന്നു.
Last Updated : Feb 4, 2022, 2:23 PM IST