കേരളം

kerala

ETV Bharat / city

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡന ശ്രമം ; 19കാരന്‍ അറസ്റ്റില്‍ - malappuram rape attempt arrest

പീഡന ശ്രമം പെൺകുട്ടി ചൈൽഡ് ലൈനിൽ അറിയിക്കുകയും അവര്‍ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡന ശ്രമം അറസ്റ്റ്  മലപ്പുറം പീഡന ശ്രമം യുവാവ് അറസ്റ്റ്  പീഡന ശ്രമം 19കാരന്‍ അറസ്റ്റില്‍  നഗ്നചിത്രങ്ങള്‍ ഭീഷണി വിദ്യാര്‍ഥി പീഡന ശ്രമം  youth arrested for rape attempt on minor in malappuram  malappuram rape attempt arrest  malappuram youth arrested for threatening with nude photos
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡന ശ്രമം; 19കാരന്‍ അറസ്റ്റില്‍

By

Published : Jun 2, 2022, 11:10 AM IST

മലപ്പുറം :നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി മുഹമ്മദ് സാദിഖിനെയാണ് (19) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പീഡന ശ്രമം പെൺകുട്ടി ചൈൽഡ് ലൈനിൽ അറിയിക്കുകയും അവര്‍ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു.

സമൂഹ മാധ്യമത്തിലൂടെയാണ് സ്‌കൂള്‍ വിദ്യാർഥിയായ പെണ്‍കുട്ടി പ്രതിയെ പരിചയപ്പെടുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

Also read: ബാലികയുടെ ഫോട്ടോ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച കേസ് രജിസ്റ്റർ ചെയ്‌ത നിലമ്പൂര്‍ പൊലീസ് കാക്കൂരിലുള്ള വീട്ടിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details