മലപ്പുറം:കുറ്റിപ്പുറത്ത് യുവതിയേയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനേയും തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ അയങ്കലത്ത് സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ ഷഹറ എന്നിവരെയാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 5 നായിരുന്നു സംഭവം.
സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഡനമാണ് മരണകാരണമെന്ന പരാതിയിൽ ഭർതൃമാതാവിനെയും ഇവരുടെ ചെറുമകളേയും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.
മകളുടെ വീട്ടിലായിരുന്ന യുവതിയുടെ ഭർതൃമാതാവും പേരമകളും തിങ്കളാഴ്ച ഉച്ചക്കാണ് അയങ്കലത്തെ വീട്ടിലെത്തിയത്. തുടർന്ന് ഇവര് സുഹൈലയുമായി വഴക്കിടുകയും മുറി പൂട്ടിയ ശേഷം സുഹൈല തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അയൽവാസികളെത്തിയാണ് മുറി പൊളിച്ച് അകത്ത് കയറിയത്.