കാട്ടാനയെ തുരത്താന്‍ നാടുകാണി ചുരത്തില്‍ തണ്ടര്‍ബോള്‍ട്ടിന്‍റെ കാവല്‍ - wild elephant in nadukani hairpin
മാവോയിസ്റ്റ് ഭീഷണിക്ക് പുറമെ കാട്ടാനശല്യവും കണക്കിലെടുത്ത് ചെക്ക്‌പോസ്റ്റിലെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ രാത്രികാല സേവനം കഴിഞ്ഞ ദിവസം ആനമറിയിലേക്ക് മാറ്റിയിരുന്നു
![കാട്ടാനയെ തുരത്താന്‍ നാടുകാണി ചുരത്തില്‍ തണ്ടര്‍ബോള്‍ട്ടിന്‍റെ കാവല്‍ തണ്ടര്‍ബോള്‍ട്ട് നാടുകാണി ചുരം ആനശല്യം നാടുകാണി മാവോയിസ്റ്റ് ഭീഷണി wild elephant in nadukani hairpin thunder bolt in nadukani](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6898310-thumbnail-3x2-elephnt.jpg)
മലപ്പുറം: കാട്ടാനശല്യം രൂക്ഷമായതോടെ നാടുകാണി ചുരത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ കാവല്‍ ഏര്‍പ്പെടുത്തി. സംസ്ഥാന അതിര്‍ത്തിയില്‍ പൊലീസിന്‍റേയും ആരോഗ്യ വകുപ്പിന്‍റേയും സംയുക്ത ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നതിന് സമീപമാണ് കാട്ടാനയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിക്ക് പുറമെ കാട്ടാനശല്യവും കണക്കിലെടുത്ത് ചെക്ക്‌പോസ്റ്റിലെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ രാത്രികാല സേവനം കഴിഞ്ഞ ദിവസം ആനമറിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം തീപിടിച്ച പഞ്ചസാര ലോഡ് കയറ്റിയ ലോറിക്കരികില്‍ ആനക്കൂട്ടം തമ്പടിച്ചതും ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. കുട്ടിയാനകള്‍ ഉള്‍പ്പെടെ ചുരത്തിലെ ഒന്നാം വളവിലാണ് തമ്പടിച്ചിരിക്കുന്നത്