ചാലിയാറില്‍ കാട്ടാന ശല്യം; വ്യാപകമായി കൃഷി നശിച്ചു - മലപ്പുറം
കുലച്ച അറുന്നൂറ് വാഴകളാണ് നശിച്ചത്. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം
![ചാലിയാറില്‍ കാട്ടാന ശല്യം; വ്യാപകമായി കൃഷി നശിച്ചു Wild elephant in Chaliyar Widespread crops were destroyed കൃഷി നശിച്ചു ചാലിയാറില്‍ കാട്ടാന ശല്യം മലപ്പുറം Wild elephant](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6898589-251-6898589-1587566936695.jpg)
മലപ്പുറം:ചാലിയാര്‍ തോട്ടപ്പള്ളിയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മേലേ തോട്ടപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം കാട്ടാനകള്‍ വ്യപകമായി വാഴകൃഷി നശിപ്പിച്ചത്. മഴുവഞ്ചേരി ജോണ്‍സണ്‍, ഐക്കരശേരി ജോളി, തെക്കേടത്ത് രതീഷ്, കുന്നത്ത് സാബു എന്നിവരുടെ കുലച്ച അറുന്നൂറ് വാഴകളാണ് നശിച്ചത്. കുറുവന്‍ പുഴ കടന്നാണ് സമീപത്തെ വനമേഖലയില്‍ നിന്ന് കാട്ടാനക്കൂട്ടം കൃഷിയിടത്തിലേക്കെത്തുന്നത്. വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ കാട്ടാനകള്‍ തകര്‍ത്തു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. വനംവകുപ്പ് ജീവനക്കാര്‍ കൃഷിയിടം സന്ദര്‍ശിച്ചു.