കേരളം

kerala

ETV Bharat / city

തണ്ണീർത്തടം നികത്തി കെട്ടിടനിർമാണം; വിജിലൻസ് അന്വേഷണം ആരംഭിച്ചു - വിജിലൻസ്

കെട്ടിടം നിര്‍മിക്കാൻ അനുമതി നല്‍കിയതിലൂടെ നിലമ്പൂർ വില്ലേജ് ഓഫസ്, കൃഷി ഓഫസ്, നഗരസഭ, എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്നാണ് പരാതി.

Wetland issue in nilamboor  Wetland issue news  തണ്ണീര്‍ത്തടം  വിജിലൻസ്  മലപ്പുറം വാര്‍ത്തകള്‍
തണ്ണീർത്തടം നികത്തി കെട്ടിടനിർമാണം; വിജിലൻസ് അന്വേഷണം ആരംഭിച്ചു

By

Published : Aug 14, 2020, 3:09 AM IST

മലപ്പുറം:തണ്ണീർതടം നികത്തി കെട്ടിട നിർമാണം നടത്തിയെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. എ ഐ.വൈ.എഫ്.നിലമ്പൂർ മണ്ഡലം സെക്രട്ടറി നൗഫൽ അമ്പലൻ പൊലീസ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് മലപ്പുറം വിജിലൻസ് വിഭാഗം നിലമ്പൂർ വില്ലേജ് ഓഫസ്, കൃഷി ഓഫസ്, നഗരസഭ, എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. കെട്ടിട നിർമാണ അനുമതി നൽകിയതിലൂടെ ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലം ഉടമയിൽ നിന്ന് അഴിമതി നടത്തിയെന്നും തണ്ണീർ തടം മണ്ണിട്ട് നികത്തിയാണ് അനധികൃതമായ കെട്ടിട നിർമാണം നടത്തുന്നതെന്നുമാണ് പരാതി, വിജിലൻസ് എസ്.ഐ.മോഹൻദാസാണ് പരിശോധന നടത്തിയത്, റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകും.

ABOUT THE AUTHOR

...view details