കേരളം

kerala

ETV Bharat / city

വഖഫ് ബോർഡ് നിയമനം; പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലീം ലീഗ് - Waqf Board Appointments PSC

എൽഡിഎഫ് സർക്കാർ മുസ്ലീം സമുദായത്തോട് ക്രൂരമായും വൈരാഗ്യത്തോടെയുമാണ് പെരുമാറുന്നതെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം.

Waqf Board Appointments  PMA Salam  PSC Waqf Board Appointments  വഖഫ് ബോർഡ് നിയമനങ്ങൾ  വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക്  വഖഫ് ബോർഡ് നിയമനങ്ങളിൽ മുസ്ലീം ലീഗിന് പ്രതിഷേധം  വഖഫ് ബോർഡ് നിയമനങ്ങളിൽ സർക്കാർ തീരുമാനം  പിഎംഎ സലാം  ന്യൂനപക്ഷങ്ങളോട് വൈരാഗ്യത്തോടെ പെരുമാറുന്നു  Waqf Board Appointments kerala  Waqf Board Appointments PSC  PMA Salam against government
വഖഫ് ബോർഡ് നിയമനങ്ങൾ; പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലീം ലീഗ്

By

Published : Nov 13, 2021, 1:55 PM IST

മലപ്പുറം:വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുസ്ലീംലീഗ്. എന്തുകൊണ്ട് കഴിഞ്ഞ കാലങ്ങളിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് നൽകിയ അനുകൂല്യങ്ങൾ എടുത്ത് കളഞ്ഞുവെന്ന് സർക്കാർ വ്യക്തമാക്കണം. എൽഡിഎഫ് സർക്കാർ മുസ്ലീം സമുദായത്തോട് ക്രൂരമായും വൈരാഗ്യത്തോടെയുമാണ് പെരുമാറുന്നതെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി.

പതിനായിരം തസ്‌തികയുള്ള ദേവസ്വം ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാത്തത് ഇരട്ടത്താപ്പാണെന്നും പിഎംഎ സലാം വ്യക്തമാക്കി. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ നിയമ നടപടികൾ മുസ്ലീം ലീഗ് ആരംഭിക്കും. എല്ലാ മുസ്ലീം സംഘടനകളുമായി ചർച്ച ചെയ്‌ത് ഉചിതമായ തീരുമാനമെടുക്കും.

മുസ്ലീം നേതൃസമിതി യോഗം 22ന് കോഴിക്കോട് യോഗം ചേരുമെന്നും മുസ്ലീം വിഭാഗങ്ങളെ തകർക്കാൻ എകെജി സെന്‍ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നതായും പിഎംഎ സലാം കുറ്റപ്പെടുത്തി.

Also read:തിരുവനന്തപുരത്ത് മരുത്തൂർ പാലത്തിന്‍റെ പാർശ്വഭിത്തി തകർന്നു

ABOUT THE AUTHOR

...view details