കേരളം

kerala

ETV Bharat / city

വാളയാര്‍ കേസ്; പ്രതിഷേധ റാലി നടത്തി വിദ്യാര്‍ഥികള്‍ - valayar rape protest latest news

അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം.

വാളയാര്‍

By

Published : Oct 30, 2019, 4:43 PM IST

Updated : Oct 30, 2019, 6:13 PM IST

മലപ്പുറം: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മങ്കട ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. കേസില്‍ പ്രതികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുക, കേസന്വേഷണത്തില്‍ വിട്ടുവീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക, സമൂഹത്തില്‍ സ്ത്രീ സ്വതന്ത്ര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധ റാലി നടത്തി.

വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം

കോളജ് ക്യാമ്പസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിക്ക് യൂണിയന്‍ ജോയിന്‍റ് സെക്രട്ടറി സംഗീത നേതൃത്വം നല്‍കി. കോളജില്‍ നടത്തിയ ഒപ്പു ശേഖരണം പ്രിന്‍സിപ്പല്‍ ഡോ.കെ.കെ റഹീന ഉദ്ഘാടനം ചെയ്‌തു.

Last Updated : Oct 30, 2019, 6:13 PM IST

ABOUT THE AUTHOR

...view details