സന്നദ്ധ പ്രവർത്തകർക്ക് പൊലീസിന്‍റെ ആദരം - കൊവിഡ്
കൊവിഡ് കാലത്തുള്‍പ്പടെ പൊലീസിനെ സഹായിച്ച സന്നദ്ധ സേവകരെ മലപ്പുറത്ത് പൊലീസ് പ്രശസ്തിപത്രം നല്‍കി ആദരിച്ചു.
സന്നദ്ധ വളണ്ടിയർമാര്‍ക്ക് പൊലീസിന്‍റെ ആദരം
മലപ്പുറം: സന്നദ്ധ പ്രവര്‍ത്തകരെ കൊണ്ടോട്ടി പൊലീസ് പ്രശസ്തി പത്രം നല്‍കി ആദരിച്ചു. കൊവിഡ് കാലത്തും അല്ലാത്ത സന്ദർഭങ്ങളിലും പൊലീസിനെ സഹായിച്ചും പൊതുജനങ്ങൾക് സേവനം ചെയ്തും രാപകലില്ലാതെ സൗജന്യ സേവനം ചെയ്തവരെയാണ് ആദരിച്ചത്. ഇൻസ്പെക്ടർ കെ.ബിജു വൊളണ്ടിയർമാർക്ക് പ്രശസ്തിപത്രം കൈമാറി. വലിയ സേവനമാണ് വളണ്ടിയർമാരുടെ ഭാഗത്ത് നിന്ന് ലഭിച്ചതെന്നും ഇത് പൊലീസിന് ഏറെ ഗുണകരമായതായും ഇൻസ്പെക്ടർ കെ.ബിജു പറഞ്ഞു. ചടങ്ങിന് കൊണ്ടോട്ടി എസ് ഐ വിനോദ് വലിയാട്ടൂർ അദ്ധ്യക്ഷത വഹിച്ചു.
Last Updated : Feb 8, 2021, 6:37 PM IST