മലപ്പുറം : വളാഞ്ചേരിയില്‍ പൂര്‍ണ ഗര്‍ഭിണിയേയും ഏഴുവയസുകാരനേയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും 15 വർഷം അധക തടവും. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി 2,75,000 രൂപ പിഴയടയ്ക്കണം.
കൊല്ലപ്പെട്ട സ്ത്രീയും കുട്ടിയും താമസിച്ചിരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയതിന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പൂർണ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
കാടാമ്പുഴ കൂട്ടക്കൊലപാതകം : പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധിക തടവും യുവതിയുടെ ഏഴ് വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിലിൽ കഴിയണം. ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് പത്ത് വർഷം തടവും പ്രതി അനുഭവിക്കണം.
Read More: വളാഞ്ചേരിയിലെ ഗർഭിണിയുടെയും മകന്‍റെയും കൊലപാതകം : വിധി നാളെ
2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. കാടാമ്പുഴ സ്വദേശി ഉമ്മു സൽമയും മകൻ ദിൽഷാദും നവജാത ശിശുവുമാണ് കൊല്ലപ്പെട്ടത്. പൂര്‍ണ ഗര്‍ഭിയായിരുന്നു ഉമ്മു സൽമ. കഴുത്ത് ഞെരിക്കവെ ഉമ്മു സല്‍മ പ്രസവിച്ചു. ഈ കുട്ടിയും മരിച്ചിരുന്നു. യുവതിയുമായി അടുപ്പത്തിലായിരുന്ന പ്രതി, സംഭവ ദിവസം വീട്ടിൽ അതിക്രമിച്ചുകയറിയാണ് കൃത്യം നടത്തിയത്.