സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി യൂണിയന്‍; ആദ്യയോഗം എടവണ്ണപ്പാറയില്‍ ചേര്‍ന്നു
രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഉൾക്കൊള്ളുന്ന യൂണിയനാണന്നും എല്ലാ സ്കൂൾ ബസ് ഡ്രൈവര്‍മാരും അംഗത്വമെടുക്കണമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു
മലപ്പുറം: സ്കൂൾ ബസ് ഡ്രൈവര്‍മാര്‍ക്കായി ജില്ലാതലത്തില്‍ യൂണിയൻ രൂപീകരിച്ചതായി ഭാരവാഹികൾ. രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഉൾക്കൊള്ളുന്ന യൂണിയനാണന്നും എല്ലാ സ്കൂൾ ബസ് ഡ്രൈവര്‍മാരും അംഗത്വമെടുക്കണമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. മലപ്പുറം ജില്ല സ്കൂൾ ബസ് ഡ്രൈവേഴ്സ് യൂണിയൻ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ പ്രസിഡന്‍റായി ഒ.കെ അബ്ദുൽ ഗഫൂറിനയും സെക്രട്ടറിയായി കെ.ഇ റഊഫിനെയും ട്രഷററായി ഷുക്കൂറിനെയും തിരഞ്ഞെടുത്തു. ടി.യു 19/410 നമ്പറായി ജില്ലാ ലേബർ ഓഫീസിൽ സംഘടന രജിസ്റ്റർ ചെയിട്ടുമുണ്ട്. രജിസ്ട്രേഷന് ശേഷമുള്ള ആദ്യ ജില്ലാ യോഗം എടവണ്ണ പാറയിൽ ചേര്‍ന്നു. 20 അംഗ കമ്മിറ്റിയും രൂപീകരിച്ചു.