മലപ്പുറം:കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ലോക്‌ഡൗണും നിരോധനാജ്ഞയും നിലനിൽക്കുന്നതിന്‍റെ മറവില്‍ മലപ്പുറം അരീക്കോട് ചാലിയാർ പുഴയിൽ അനധികൃത മണലെടുപ്പ് വ്യാപകമാവുകയാണ്. പൊലീസിന്‍റെ കണ്ണ് വെട്ടിച്ചാണ് പുഴയിൽ മണൽവാരലും മണൽ കടത്തും നടക്കുന്നത്. വൈകുന്നേരവും പുലർച്ചെയും വാരുന്ന മണല്‍ രാത്രിയിലും പുലർച്ചെയും വാഹനങ്ങളില്‍ കടത്തുകയാണ്.
ലോക്‌ഡൗണിന്‍റെ മറവിൽ ചാലിയാർ പുഴയിൽ അനധികൃത മണലെടുപ്പ്
അരീക്കോടും പരിസരപ്രദേശങ്ങളിലുമാണ് പൊലീസിന്‍റെ കണ്ണ് വെട്ടിച്ചു പ്രതിദിനം മണൽ കടത്ത് നടത്തുന്നത്.
ലോക്‌ഡൗണിന്‍റെ മറവിൽ ചാലിയാർ പുഴയിൽ അനധികൃത മണലെടുപ്പ്
നേരത്തെ ചാലിയാർ പുഴയുടെ നിലമ്പൂർ മേഖലയിലും അരീക്കോടും മണൽ കടത്തിയ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വർഷങ്ങൾക്ക് മുമ്പ് ചാലിയാർ പുഴയിൽ മണൽവാരലിന് നിരോധനം ഏർപ്പെടുത്തിയതാണ്. ഇതേ തുടർന്ന് നിരീക്ഷണത്തിനായി പൊലീസിന് പ്രത്യേക ബോട്ടും ചാലിയാർ പുഴയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ നാല് മാസങ്ങളായി ബോട്ട് തകരാറിലായതോടെ പരിശോധന മുടങ്ങി. പിന്നാലെയാണ് ചാലിയാർ പുഴയിൽ മണലെടുപ്പ് വ്യാപകമാകുന്നത്