കേരളം

kerala

ETV Bharat / city

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ വന്‍ അഴിമതിയെന്ന് യുഡിഎഫ് - അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്ർ

സംസ്ഥാനത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഭരണകച്ചവട സംഘങ്ങൾക്ക് ഈ പഞ്ചായത്തിലും കണ്ണികളുണ്ടൊയെന്ന് അന്വേഷണം നടത്തണമെന്ന് കെ.കെ ആബിദ് ഹുസൈൻ എംഎല്‍എ ആവശ്യപ്പെട്ടു.

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ വന്‍ അഴിമതിയെന്ന് യുഡിഎഫ്
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ വന്‍ അഴിമതിയെന്ന് യുഡിഎഫ്

By

Published : Jul 16, 2020, 2:50 AM IST

മലപ്പുറം:അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതിയാണെന്നാരോപിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിവന്ന സത്യാഗ്രഹം സമരം അവസാനിച്ചു. കേരളം ഭരിക്കുന്ന കച്ചവട സംഘത്തെ വെല്ലുന്ന കച്ചവട സംഘമാണ് അങ്ങാടിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പ്രസ്താവിച്ചു.

സിപിഎം ഭരിക്കുന്ന സംവിധാനങ്ങളിലെല്ലാം അഴിമതിയും സ്വജന പക്ഷപാതവും വ്യാജ രേഖ ചമക്കലും നടന്നുകൊണ്ടിരിക്കുകയാണ്‌. സംസ്ഥാനത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഭരണകച്ചവട സംഘങ്ങൾക്ക് ഈ പഞ്ചായത്തിലും കണ്ണികളുണ്ടൊയെന്ന് അന്വേഷണം നടത്തണമെന്ന് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ അമീർ പാതാരി അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ, ആര്യാടൻ ഷൗക്കത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details