മലപ്പുറം :ബസിൽ ഒന്നര വയസുകാരിയുടെ സ്വർണ പാദസരം കവര്‍ന്ന സംഭവത്തിൽ രണ്ട് ഇതരസംസ്ഥാന യുവതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര കല്ലുമേട് സ്വദേശികളായ ദേവി (20) പൊന്നി (25) എന്നിവരാണ് അരീക്കോട് പൊലീസിന്‍റെ പിടിയിലായത്.
വെള്ളിയാഴ്‌ച രാവിലെയാണ് കേസിന് ആസ്‌പദമായ സംഭവം. മഞ്ചേരിയിൽ നിന്ന് അരീക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ തിരക്കുള്ള സമയം നോക്കി കുട്ടിയുടെ കാലിലെ ഒന്നര പവനിൽ കൂടുതലുള്ള പാദസരം ഇവർ മോഷ്ടിക്കുകയായിരുന്നു.
അരീക്കോട് എത്തിയപ്പോഴാണ് കുട്ടിയുടെ കാലുകളിലെ പാദസരം നഷ്ടപ്പെട്ടതായി മാതാവ് തിരിച്ചറിയുന്നത്. ഉടൻ തന്നെ ബസ് ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് രണ്ട് യുവതികളിൽ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി. പിന്നാലെ ഇവരെ പൊലീസിന് കൈമാറി.