മണല്‍ക്കടത്ത് സംഘത്തിലെ രണ്ട് പേര്‍ അറസ്‌റ്റില്‍ - മലപ്പുറം വാര്‍ത്തകള്‍
പെരുവമ്പാടം പുതിയത്ത് അരുൺ (22), അകമ്പാടം ചുരക്കാട്ടിൽ രാഹുൽ (27) എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം: മണൽ മാഫിയ സംഘത്തിലെ രണ്ട് യുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ എട്ടാം തിയതി അകമ്പാടം പെരുവമ്പാടം കടവിൽ നിന്നും നമ്പറിടാത്ത ജീപ്പിൽ മണൽ കടത്തുന്നത് തടയാനെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട സംഘത്തിലുണ്ടായിരുന്നവരാണിവര്‍. ജീപ്പ് പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ജീപ്പിന് നമ്പറില്ലാത്തതിനാൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ജീപ്പ് ഉടമ പെരുവമ്പാടം പുതിയത്ത് അരുൺ (22), അകമ്പാടം ചുരക്കാട്ടിൽ രാഹുൽ (27) എന്നിവരാണ് അറസ്റ്റിലായത്. ആറ് ടിപ്പറും ജെസിബിയുമുള്ളയാളാണ് അരുണ്‍. വീഡിയോ കോൺഫറൻസ് വഴി നിലമ്പുർ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് താൽക്കാലിക ജാമ്യം അനുവദിച്ചു.