കോഴിക്കോട്: വീട്ടമ്മയ്‌ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിൻ ഒരുമിച്ച് നല്‍കിയതായി പരാതി. ശാരീരിക അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീക്കുനി ചേരാപുരം സ്വദേശിനി കാരക്കണ്ടിയില്‍ നിസാറിന്‍റെ ഭാര്യ റജുല (46)യെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം വാക്‌സിന്‍ സ്വീകരിക്കാന്‍ കടമേരി പിഎച്ച്‌സിയില്‍ എത്തിയത്. രണ്ട് തവണ വാക്‌സിന്‍ നല്‍കിയത് കണ്ടെന്നാണ് ഭര്‍ത്താവ് ഉന്നയിച്ചിരിക്കുന്ന പരാതി. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തുടർച്ചയായി രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിൻ നല്‍കിയതായി പരാതി; വീട്ടമ്മ ആശുപത്രിയില്‍
കടമേരി പിഎച്ച്‌സിക്കെതിരെയാണ് പരാതി. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കൊവിഷീല്‍ഡ് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കിയത്. ടെസ്റ്റ് ഡോസ് ആണെന്നായിരുന്നു വീട്ടമ്മ കരുതിയതെന്നും പരാതിയില്‍ പറയുന്നു. മുക്കാല്‍ മണിക്കൂറോളം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വീട്ടമ്മ പിന്നീട് വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
also read:കൊവിഡ് : കിടപ്പ് രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി