പത്ത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ മലപ്പുറത്ത് പിടിയില്‍ - cannabis in Malappuram
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പലചരക്ക് ലോറികളില്‍ കോട്ടോപ്പാടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളില്‍ കഞ്ചാവ് എത്തിക്കുകയും ശേഷം വലിയ തുകയ്‌ക്ക് ആവശ്യക്കാര്‍ക്ക് കാറുകളില്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായവര്‍.
![പത്ത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ മലപ്പുറത്ത് പിടിയില്‍ Two arrested with 10 kg cannabis in Malappuram പത്ത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ മലപ്പുറത്ത് പിടിയില്‍ കഞ്ചാവുമായി രണ്ട് പേര്‍ മലപ്പുറത്ത് പിടിയില്‍ മലപ്പുറം കഞ്ചാവ് കഞ്ചാവ് പിടികൂടി വാര്‍ത്തകള്‍ cannabis in Malappuram cannabis in Malappuram news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10329791-1108-10329791-1611243104176.jpg)
മലപ്പുറം: കാറില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. കോട്ടോപ്പാടം മേലേ പീടികക്കല്‍ സഹീര്‍, ചെര്‍പ്ലശേരി കച്ചേരിക്കുന്ന് ആലിലക്കുളം തൊപ്പയില്‍ അക്ബര്‍ എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്. ഡിവൈഎസ്‌പി പി.പി ഷംസിന്‍റെ നേതൃത്വത്തില്‍ സി.ഐ സി.കെ നാസര്‍, എസ്.ഐ വി. പ്രേമലത, ജൂനിയര്‍ എസ്.ഐ ബി. പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പലചരക്ക് ലോറികളില്‍ കോട്ടോപ്പാടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളില്‍ കഞ്ചാവ് എത്തിക്കുകയും ശേഷം വലിയ തുകയ്‌ക്ക് ആവശ്യക്കാര്‍ക്ക് കാറുകളില്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായവര്‍. ഇത്തരം സംഘങ്ങളെ പിടികൂടാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പെരിന്തല്‍മണ്ണ പൊലീസ് അറിയിച്ചു.