മലപ്പുറം:കുടുംബ വഴക്കിനെ തുടർന്ന് ആദിവാസി യുവതിയെ മദ്യലഹരിയില്‍ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തി. നിലമ്പൂർ ഉപ്പട മലച്ചി പട്ടികവർഗ കോളനിയിലെ രമണിയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം.
ആദിവാസി യുവതിയെ മദ്യലഹരിയില്‍ ഭര്‍ത്താവ് മർദിച്ച് കൊലപ്പെടുത്തി - നിലമ്പൂർ
നിലമ്പൂർ ഉപ്പട മലച്ചി പട്ടികവർഗ കോളനിയില്‍ താമസിക്കുന്ന രമണിയെയാണ് ഭർത്താവ് സുരേഷ് മർദിച്ച് കൊലപ്പെടുത്തിയത്
![ആദിവാസി യുവതിയെ മദ്യലഹരിയില്‍ ഭര്‍ത്താവ് മർദിച്ച് കൊലപ്പെടുത്തി Tribal woman was beaten to death by her husband ഭർത്താവ് ആദിവാസി യുവതിയെ മർദിച്ച് കൊലപ്പെടുത്തി നിലമ്പൂരിൽ ആദിവാസി യുവതിയെ കൊലപ്പെടുത്തി നിലമ്പൂർ ഉപ്പട മലച്ചി പട്ടികവർഗ കോളനി മദ്യലഹരിയിലായ ഭർത്താവ് ആദിവാസി യുവതിയെ കൊന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16368666-thumbnail-3x2-mpm.jpg)
കുടുംബ വഴക്ക്; മദ്യലഹരിയിലായ ഭർത്താവ് ആദിവാസി യുവതിയെ മർദിച്ച് കൊലപ്പെടുത്തി
കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് സുരേഷ് രമണിയെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിനിടെ രമണിയുടെ മരണം സംഭവിച്ചു. തലയ്‌ക്ക് പിറകിലേറ്റ മുറിവാണ് മരണ കാരണമായതെന്ന് പൊലീസ് അറിയിച്ചു.
സുരേഷിന് മൂന്ന് ഭാര്യമാരാണുള്ളത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മലപ്പുറത്ത് നിന്നും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.