മലപ്പുറം: ചാലിയാര്‍ പെരുവമ്പാടത്ത് ചാരായവാറ്റ് കേന്ദ്രത്തിലുണ്ടായ സംഘര്‍ഷത്തിനിടെ ആസിഡ് ആക്രമണം. ആദിവാസി കോളനിയിലെ പി.സി.രാജന്‍റെ ദേഹത്ത് പ്രദേശവാസിയായ ബേബി ആസിഡ് ഒഴിക്കുകയായിരുന്നു. നെഞ്ചു മുതൽ വയർ വരെ ആസിഡ് വീണ് സാരമായി പരിക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നേരത്തേ മൂലേപ്പാടെ സ്വദേശിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ച കേസില്‍ പ്രതിയാണ് ബേബി.
ചാരായ വാറ്റിനിടെ ആദിവാസിക്ക് നേരെ ആസിഡ് ആക്രമണം - tribal man attacked in malappuram
നാടൻ ചാരായം വാറ്റി കുടിക്കുന്നതിനിടയിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
ആദിവാസിക്ക് നേരെ ആസിഡ് ആക്രമണം
നാടൻ ചാരായം വാറ്റി കുടിക്കുന്നതിനിടയിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പ്രദേശവാസിയായ മനോഹരൻ പറഞ്ഞു. ഞായറാഴ്ച രാത്രി അളക്കലിലേക്ക് പോയ രാജന്‍ അടങ്ങുന്ന മൂന്നംഗ സംഘം തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് മടങ്ങിയെത്തിയത്. സംഘത്തിലുണ്ടായിരുന്ന പ്രദീപ്, മുരളി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പെരുവമ്പാടം അളക്കൽ മേഖലയില്‍ രാത്രിയുടെ മറവിൽ വ്യാപകമായ ചാരായ വാറ്റും വിൽപനയുമാണ് നടക്കുന്നതെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു.
Last Updated : May 25, 2020, 1:57 PM IST