കേരളം

kerala

ETV Bharat / city

ബൈക്കിൽ നിന്ന് 20 ലക്ഷത്തിന്‍റെ സ്വർണം കവര്‍ന്ന സംഭവം ; പ്രതികള്‍ പിടിയിൽ - നിര്‍ത്തിയിട്ട ബൈക്ക് സ്വര്‍ണം കവര്‍ന്നു

സ്വര്‍ണക്കടകളില്‍ നിന്ന് ശേഖരിച്ച ശുദ്ധീകരിച്ച 400 ഗ്രാമോളം വരുന്ന സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്

pandikkad gold robbery  three arrested for gold robbery in kerala  gold theft in malappuram  പാണ്ടിക്കാട് സ്വര്‍ണം കവര്‍ച്ച  നിര്‍ത്തിയിട്ട ബൈക്ക് സ്വര്‍ണം കവര്‍ന്നു  മലപ്പുറം സ്വര്‍ണം കവര്‍ച്ച അറസ്റ്റ്
നിർത്തിയിട്ട ബൈക്കിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണം കവര്‍ന്ന സംഭവം; പ്രതികള്‍ പിടിയിൽ

By

Published : Dec 22, 2021, 8:56 PM IST

Updated : Dec 22, 2021, 11:07 PM IST

മലപ്പുറം: പാണ്ടിക്കാട് നിർത്തിയിട്ട ബൈക്കിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണം കവര്‍ന്ന കേസിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിൽ. പോരൂർ അയനിക്കോട് സ്വദേശി പടിഞ്ഞാറയിൽ ജയപ്രകാശ്, എടവണ്ണ പന്നിപ്പാറ സ്വദേശി ഷിഹാബ്, കുന്നുമ്മൽ സ്വദേശി പാലപറ്റ പ്രജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

ഡിസംബർ 15നാണ് കേസിനാസ്‌പദമായ സംഭവം. പാണ്ടിക്കാട് ടൗണിലെ സ്വർണ ശുദ്ധീകരണ സ്ഥാപനത്തിലെ തൊഴിലാളിയായ കിഷോർ ശുദ്ധീകരിച്ച 400 ഗ്രാമോളം വരുന്ന സ്വർണവുമായി ഒറവംപുറത്തെ താമസ സ്ഥലത്തേക്ക് പുറപ്പെടുകയും വഴിമധ്യേ സാധനങ്ങൾ വാങ്ങാൻ കടയിൽ കയറുകയും ചെയ്തു. ഈ തക്കത്തിന്, ബൈക്കിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതികള്‍ മോഷ്‌ടിക്കുകയായിരുന്നു.

ബൈക്കിൽ നിന്ന് 20 ലക്ഷത്തിന്‍റെ സ്വർണം കവര്‍ന്ന സംഭവം ; പ്രതികള്‍ പിടിയിൽ

Also read: Sheena Bora Murder Case : വഴിത്തിരിവ് ; ഷീനയെ കശ്‌മീരില്‍ കണ്ട സ്‌ത്രീ മൊഴി നല്‍കാന്‍ തയ്യാറെന്ന്‌ അഭിഭാഷക

കിഷോർ സാധനങ്ങൾ വാങ്ങാൻ കയറിയ കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം സമീപത്തെ മുഴുവൻ സ്വർണാഭരണ പണിശാലകളിലും നോട്ടീസ് നൽകുകയും നിരീക്ഷണം നടത്തുകയും ചെയ്‌തു. കേസിൽ ഒന്നാം പ്രതിയായ ജയപ്രകാശിൻ്റെ ഉടമസ്ഥതയിൽ അയനിക്കോട്ട് പ്രവർത്തിക്കുന്ന സ്ഥാപനം ഡിസംബർ 15ന് ശേഷം തുറന്നിരുന്നില്ല. ഇതിൽ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ജയപ്രകാശിൻ്റെ വീട്ടിൽ നിന്ന് നഷ്‌ടമായ സ്വർണം കണ്ടെത്തുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഷിഹാബിനെയും പ്രജിത്തിനെയും കുറിച്ച് വിവരം ലഭിക്കുന്നത്. സംഭവ ശേഷം ഊട്ടി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടി.

Last Updated : Dec 22, 2021, 11:07 PM IST

ABOUT THE AUTHOR

...view details