കേരളം

kerala

ETV Bharat / city

ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണും മോഷ്‌ടിച്ച മൂന്ന് പേര്‍ അറസ്‌റ്റില്‍ - മലപ്പുറം വാര്‍ത്തകള്‍

ഈ മാസം 15ന് വൈകിട്ട് പെരിന്തൽമണ്ണയില്‍ നിർമാണം നടന്നുകൊണ്ടിരിക്കുന്ന അഭിഭാഷകന്‍റെ വീട്ടില്‍ സുഹൃത്തുക്കളാണെന്ന വ്യാജേനയെത്തിയാണ് സംഘം മോഷണം നടത്തിയത്.

thieves arrested in malappuram  malappuram news  thieves arrested news  മോഷ്‌ടാവ് പിടിയില്‍  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറത്ത് മോഷണം വാര്‍ത്തകള്‍
ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണും മോഷ്‌ടിച്ച മൂന്ന് പേര്‍ അറസ്‌റ്റില്‍

By

Published : Oct 28, 2020, 3:20 PM IST

മലപ്പുറം:പടപ്പറമ്പ് പലകപ്പറമ്പിലെ നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണും പണവും മോഷ്‌ടിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രാമപുരം മൂച്ചിക്കൽ നെല്ലിശ്ശേരി അബ്ദുൽ ലത്തീഫ് (30), ചെരക്കാപ്പറമ്പ് വലിയവീട്ടിൽ പടി കണ്ടമംഗലത്ത് വീട്ടിൽ മോഹൻകുമാർ (24), മക്കരപ്പറമ്പ് കാച്ചനിക്കാട് ചെറുശോല വീട്ടിൽ ജലാലുദ്ദീൻ (35) എന്നിവരാണ് കൊളത്തൂര്‍ പൊലീസിന്‍റെ പിടിയിലായത്.

ഈ മാസം 15ന് വൈകിട്ട് പെരിന്തൽമണ്ണയില്‍ നിർമാണം നടന്നുകൊണ്ടിരിക്കുന്ന അഭിഭാഷകന്‍റെ വീട്ടില്‍ സുഹൃത്തുക്കളാണെന്ന വ്യാജേനയെത്തിയാണ് സംഘം മോഷണം നടത്തിയത്. തൊഴിലാളികളുടെ വസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും മൊബൈൽ ഫോണുകളുമാണ് നഷ്‌ടപ്പെട്ടത്. വൈകുന്നേരം ജോലി തീര്‍ന്ന് പോകാനിറങ്ങിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. കൊളത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച വിവിധ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details