പാലം പണിക്കിടെ പുഴയില്‍ വീണ യുവാവിനായി തെരച്ചില്‍ തുടരുന്നു - ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ എന്‍.മോഹനന്‍
ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ എന്‍.മോഹനന്‍ സ്ഥലത്തെത്തി നടപടികള്‍ വിലയിരുത്തി
മലപ്പുറം:അരീക്കോട് മൂർക്കനാട് ചാലിയാറിൽ പാലം നിര്‍മാണത്തിനിടെ പുഴയില്‍ വീണ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. എറണാകുളം സ്വദേശി കൂനമ്മാവ് മുക്കത്ത് സിനോജിനെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. മഞ്ചേരി, നിലമ്പൂർ ഫയർഫോഴ്സ് യൂണിറ്റ്, ചാലിയാർ രക്ഷകൻ പൊലീസ് ബോട്ട്, ട്രോമാ കെയർ വളണ്ടിയർമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചിൽ തുടരുകയാണ്. ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ എന്‍. മോഹനന്‍ സ്ഥലത്തെത്തി നടപടികള്‍ വിലയിരുത്തി. പുഴയിലെ ശക്തമായ ഒഴുക്കും വെള്ളം ഉയരുന്നതും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.
TAGGED:
മലപ്പുറം