കേരളം

kerala

ETV Bharat / city

വധശ്രമക്കേസ് പ്രതി പിടിയില്‍ - വധശ്രമം

നിലമ്പൂര്‍ വീട്ടിച്ചാലിലെ തേക്കില്‍ വീട്ടില്‍ ശതാബ് (38) ആണ് അറസ്റ്റിലായത്.

malappuram news  murder attempt arrest  വധശ്രമം  മലപ്പുറം വാര്‍ത്തകള്‍
വധശ്രമക്കേസ് പ്രതി പിടിയില്‍

By

Published : Sep 8, 2020, 8:48 PM IST

മലപ്പുറം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ നിലമ്പൂര്‍ സി.ഐയും സംഘവും അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ വീട്ടിച്ചാലിലെ തേക്കില്‍ വീട്ടില്‍ ശതാബ് (38) ആണ് അറസ്റ്റിലായത്. ഇയാള്‍ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണന്ന് പൊലീസ് പറഞ്ഞു. ചക്കാലക്കുത്ത് മൈതാനത്തിനടുത്ത് വെച്ച് കഴിഞ്ഞ മാസം 12-ന് വൈകുന്നേരമാണ് ചക്കാലക്കുത്ത് സ്വദേശിയായ രാഗേഷ് (32) എന്ന യുവാവിനെ ഇയാള്‍ വധിക്കാന്‍ ശ്രമിച്ചത്. രാഗേഷിന്‍റെ തലയ്‌ക്ക് സാരമായി പരിക്കേറ്റിരുന്നു.

അടിപിടി, ഭീഷണിപ്പെടുത്തല്‍, വധശ്രമം തുടങ്ങിയ കേസുകളാണ് ശതാബിന്‍റെ പേരില്‍ നിലവില്‍ നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷനിലുള്ളത്. സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. നിലമ്പൂര്‍ വീട്ടിച്ചാല്‍ ചെട്ടിയാന്‍ വീട്ടില്‍ ഷബീറലി(30), മുക്കട്ട പാലത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് മുഹ്‌സിന്‍ (സോനു-30), വീട്ടിച്ചാല്‍ മാളിയേക്കല്‍ വീട്ടില്‍ സുലൈമാന്‍ (30) എന്നിവരെയാണ് പിടികിട്ടാനുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details