അങ്ങാടിപ്പുറത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്തു - The garbage dump
നാളുകളായി മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു
മലപ്പുറം: അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് താഴെയുള്ള പ്രധാന റോഡിലെ മാലിന്യ കൂമ്പാരം ഇപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. സ്കൂള്‍, റെയില്‍വേ സ്റ്റേഷന്‍, പള്ളി തുടങ്ങിയവയിലേക്കെല്ലാം എത്തിച്ചേരാനുള്ള ഏക റോഡാണ് നാളുകളായി മാലിന്യം നിറഞ്ഞ് കിടന്നിരുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പോലും മാലിന്യം നീക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഈ സംഭവം ഇടിവി ഭാരത് സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ എംഎല്‍എ അഹമ്മദ് കബീര്‍ വിഷയത്തില്‍ ഇടപെട്ട് പഞ്ചായത്ത് അധികൃതരോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അങ്ങാടിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്നതില്‍ പ്രതിഷേധം അറിയിച്ചിരുന്നു.