വിമാനത്താവളങ്ങളില്‍ പോകരുതെന്ന് മലപ്പുറം കലക്ടര്‍ - കരിപ്പൂര്‍ വിമാനത്താവളം
വിമാനത്താവളങ്ങളില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ കൂട്ടമായി പോകരുതെന്ന് മലപ്പുറം കലക്ടര്‍ അറിയിച്ചു.
വിമാനത്താവളങ്ങളില്‍ പോകരുതെന്ന് കലക്ടര്‍
മലപ്പുറം :കൊവിഡ് 19 ഭീഷണി നിലനിൽക്കുന്നതിനാൽ വിമാനത്താവളങ്ങളില്‍ എത്തുന്നവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ പോകരുതെന്ന് ജില്ലാ ഭരണകൂടം. സുരക്ഷയെ കരുതിയാണ് ഇത്തരത്തിൽ നിർദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. മുമ്പും ഇത്തരത്തിൽ നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ പൊതുജനം അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് കലക്ടർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിൽ നിർബന്ധമായും പാലിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.