കേരളം

kerala

ETV Bharat / city

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു - മലപ്പുറം വാര്‍ത്തകള്‍

കക്കറയിലെ കാരാട്ട് പറമ്പിൽ അറമുഖന്‍റെ (76) മൃതദേഹമാണ് കരിങ്കന്തോണിയിലെ കുടുംബ ശ്‌മശാനത്തിൽ സംസ്കരിച്ചത്.

malappuram covid news  covid death latest news  മലപ്പുറത്ത് കൊവിഡ് മരണം  മലപ്പുറം വാര്‍ത്തകള്‍  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

By

Published : Oct 16, 2020, 2:00 AM IST

മലപ്പുറം: കൊവിഡ് ബാധിച്ച് മരിച്ച കരുവാരക്കുണ്ട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച്ച വൈകിട്ട് നാലിന് മരിച്ച കക്കറയിലെ കാരാട്ട് പറമ്പിൽ അറമുഖന്‍റെ (76) മൃതദേഹമാണ് കരിങ്കന്തോണിയിലെ കുടുംബ ശ്‌മശാനത്തിൽ സംസ്കരിച്ചത്. സെപ്റ്റംബർ 28ന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അറമുഖന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്. തുടർന്ന് മറ്റു നടപടികൾക്ക് ശേഷം വ്യാഴാഴ്ച രാവിലെ പത്തരയോടെ മൃതദേഹം കക്കറ കരിങ്കന്തോണിയിലെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു.

ABOUT THE AUTHOR

...view details