മലപ്പുറം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം നേതാവ് പി. ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളോടൊപ്പം ജയരാജന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താനൂര്‍ കൊലപാതകം; പി.ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല - p jayarajan
പ്രതികളോടൊപ്പം ജയരാജന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുനെന്നും രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല
താനൂര്‍ കൊലപാതകം; പി.ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
സംഭവത്തിന് മുമ്പ് ജയരാജന്‍ താനൂരില്‍ വന്നിരുന്നെന്നും കൊലപാതകവുമായി അദ്ദേഹത്തിന് ബന്ധമുണ്ടൊയെന്ന് അന്വേഷിക്കണമെന്നും കൊല്ലപ്പെട്ട ഇസ്ഹാക്കിന്‍റെ വീട് സന്ദര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്നും സുതാര്യവും നിഷ്‌പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.